HomeNewsShortഇന്ത്യൻ നയതന്ത്ര കരുത്തിനു മുന്നിൽ മുട്ടുമടക്കി പാകിസ്ഥാൻ: ജെയ്‌ഷെ മുഹമ്മദ് ആസ്ഥാനത്തിന്റെ നിയന്ത്രണം പാക് ഭരണകൂടം...

ഇന്ത്യൻ നയതന്ത്ര കരുത്തിനു മുന്നിൽ മുട്ടുമടക്കി പാകിസ്ഥാൻ: ജെയ്‌ഷെ മുഹമ്മദ് ആസ്ഥാനത്തിന്റെ നിയന്ത്രണം പാക് ഭരണകൂടം ഏറ്റെടുത്തു

ജയ്‌ഷെ മുഹമ്മദ് ആസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായി പാകിസ്താന്‍. ജയ്‌ഷെ മുഹമ്മദിന്റെ പേരെടുത്തു പറഞ്ഞ് യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പുല്‍വാമ ഭീകരാക്രമണത്തെ അപലപിച്ചതിനെ തുടര്‍ന്നാണു നടപടിയെന്നു പാകിസ്താന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

പാക് പഞ്ചാബ് ഭരണകൂടം ജെയ്‌ഷെ ആസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത വിവരം പാക് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിലൂടെയാണ് അറിയിച്ചത്.

70 അധ്യാപകരും 600 ഓളം വിദ്യാര്‍ഥികളും ഉള്‍പ്പെട്ട കാമ്പസിന്റെ നിയന്ത്രണമാണ് ഏറ്റെടുത്തിട്ടുള്ളതെന്നും പഞ്ചാബ് പോലീസ് കാമ്പസിന് സംരക്ഷണം നല്‍കുന്നുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ജെയ്‌ഷെ മുഹമ്മദ് എന്ന തീവ്രവാദ സംഘടനയെ ന്യായീകരിക്കുകയായിരുന്നു പാകിസ്താന്‍ ചെയ്തത്. വെറുതെ പറഞ്ഞാല്‍ പോര തെളിവ് വേണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ഒരു തെളിവും ഇന്ത്യ നല്‍കിയില്ല. മറിച്ച് പലവിധത്തില്‍ പാകിസ്താനെ ഒറ്റപ്പെടുത്തുകയായിരുന്നു. ഇതിനെ നേരിടാന്‍ സൗദി അറേബ്യയേയും ചൈനയേയും സമര്‍ത്ഥമായി ഉപയോഗിക്കാനായിരുന്നു പാക് ശ്രമം. എന്നാല്‍ ഇന്ത്യന്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് മുന്നില്‍ ഈ ശ്രമം വിലയപ്പോയില്ല. ലോകരാജ്യങ്ങള്‍ ഇന്ത്യയ്ക്ക് പിറെകേ ശക്തമായി അണിനിരന്നു. തീവ്രവാദത്തെ തള്ളിപ്പറഞ്ഞു.

അമേരിക്കയും ഇറാനും റഷ്യയും വിവിധ ചേരിയില്‍ നില്‍ക്കുന്ന രാജ്യങ്ങളാണ്. എന്നാല്‍ ഈ പരസ്പര ശത്രുതയുള്ള രാജ്യങ്ങള്‍ പോലും പുല്‍വാമയില്‍ ഇന്ത്യയ്‌ക്കൊപ്പമായി. ഇതോടെ പാകിസ്താന്‍ ഇന്ത്യയുടെ നയതന്ത്ര കരുത്ത് തിരിച്ചറിഞ്ഞു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments