HomeNewsLatest Newsകാസർഗോഡ് ഇരട്ടക്കൊലപാതകം : രക്തക്കറ പുരണ്ട വടിവാളും പ്രതിയുടെ വസ്ത്രവും കണ്ടെത്തി

കാസർഗോഡ് ഇരട്ടക്കൊലപാതകം : രക്തക്കറ പുരണ്ട വടിവാളും പ്രതിയുടെ വസ്ത്രവും കണ്ടെത്തി

പെരിയ ഇരട്ടക്കൊലപാതകത്തിന് ഉപയോഗിച്ചെന്ന് കരുതുന്ന വടിവാള്‍ കണ്ടെത്തി. 68 സെന്റീമീറ്റര്‍ നീളമുള്ള വാളില്‍ രക്തക്കറ കണ്ടെത്തി. കൊല നടത്തുമ്പോള്‍ പ്രതി സുരേഷ് ധരിച്ചിരുന്ന ഷര്‍ട്ടും കണ്ടെത്തി. മറ്റ് പ്രതികള്‍ ഉപേക്ഷിച്ച വസ്ത്രങ്ങള്‍ കത്തിച്ച നിലയിലാണ്. അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ ശാസ്ത്രീയപരിശോധന നടത്തും. അതേസമയം, പ്രതികളായ അനില്‍കുമാറും വിജിനുമായി വെളുത്തോളിയില്‍ പൊലീസ് തെളിവെടുപ്പ് നടത്തി.

കാസര്‍കോട്ടെ ഇരട്ടക്കൊലപാതകം ഹീനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇടതുപക്ഷത്തെയും സിപിഎമ്മിനെയും അപകീര്‍ത്തിപ്പെടുത്തിയ രണ്ട് കൊലപാതകങ്ങളെ ഒരു തരത്തിലും ന്യായീകരിക്കാനാവില്ല. കൊലപാതകത്തോടെ നല്ല രീതിയില്‍ മുന്നോട്ടുപോകുന്ന സര്‍ക്കാരിനെയും പാര്‍ട്ടിയെയും അവഹേളിക്കുന്ന രീതിയില്‍ കാര്യങ്ങളെത്തിയെന്നും പിണറായി വ്യക്തമാക്കി. കൊലപാതകത്തെ ഒരു രീതിയിലും ന്യായീകരിക്കാന്‍ കഴിയില്ല. വീണ്ടുവിചാരമില്ലാത്തവര്‍ നടത്തിയ പ്രവര്‍ത്തനമാണിത്. തെറ്റായ ഒന്നിനെയും പാര്‍ട്ടി ഏറ്റെടുക്കില്ല. ശക്തമായ നടപടിക്കു പൊലീസിനു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments