HomeNewsShortകർദിനാൾ ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ച കേസ്: ; ഒരാള്‍ കൂടി അറസ്റ്റിൽ

കർദിനാൾ ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ച കേസ്: ; ഒരാള്‍ കൂടി അറസ്റ്റിൽ

കർദിനാളിനെതിരായ വ്യാജരേഖാ കേസിൽ ഒരാൾ കൂടി പിടിയിൽ. നേരത്തേ അറസ്റ്റിലായ ആദിത്യന്‍റെ സുഹൃത്ത് വിഷ്ണു റോയ് ആണ് കസ്റ്റഡിയിലുള്ളത്. കേസുമായി ബന്ധപ്പെട്ട രേഖകളും ഇയാളിൽ നിന്ന് കണ്ടെടുത്തു. കർദിനാളിനെതിരെ വ്യാജരേഖ ഉണ്ടാക്കാൻ ആദിത്യനെ സഹായിച്ചെന്ന് കരുതുന്ന വിഷ്ണു റോയിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ബെംഗളൂരുവില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. കര്‍ദിനാളിനെതിരെ വ്യാജരേഖയുണ്ടാക്കാൻ വിഷ്ണു റോയി സഹായിച്ചെന്നാണ് വിവരം. നേരത്തേയുളള ചോദ്യം ചെയ്യലിൽ ചില മൊഴികൾ ഇയാൾക്കെതിരെ പൊലീസിന് കിട്ടിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ബെംഗളൂരുവിലെത്തിയ കൊച്ചിയിൽ നിന്നുളള പൊലീസ് സംഘം വിഷ്ണു റോയിയെ കസ്റ്റഡിയിൽ എടുത്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments