ഇടുക്കിയിൽ കന്യാസ്ത്രീ പാറമടയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ!

26

അങ്കമാലി അതിരൂപതയുടെ കീഴിൽ കാക്കനാട് വാഴക്കാലയിലെ കോൺവെന്റ് അന്തേവാസിയായ സിസ്റ്റർ ജെസീനയെ കോൺവെന്റിന് സമീപത്തെ പാറമടയിൽ നിന്നും മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി കീരിത്തോട് സ്വദേശിനിയാണ് മരിച്ച സിസ്റ്റർ ജെസീന.

സീറോ മലബാർ സഭയുടെ എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴിലുള്ളതാണ് കാക്കനാ‌ട് വാഴക്കാലയിലെ ഡോട്ടേഴ്സ് ഒഫ് സെന്റ് തോമസ് കോൺവെന്റ്. ഞായറാഴ്ച രാവിലെ പ്രഭാതഭക്ഷണത്തിന് മുൻപ് മറ്റ് കന്യാസ്ത്രീകൾ(Nuns) പ്രാർത്ഥനയ്ക്ക് വിളിച്ചപ്പോൾ ശാരീരിക അസ്വാസ്ഥ്യമുണ്ടെന്ന് പറഞ്ഞ് ജെസീന പോയിരുന്നില്ല. പിന്നീട് ഉച്ചഭക്ഷണത്തിന് കാണാതായപ്പോഴാണ് തിരയാൻ തുടങ്ങിയതെന്നാണ് കോൺവെന്റ് അധികൃതർ പറയുന്നത്.