സൗദി വിമാനത്താവളത്തിനു നേരെ മിസൈല്‍ ആക്രമണം: വിമാനത്തിന് തീപിടിച്ചു

93

 

സൗദി വിമാനത്താവളത്തിനു നേരെ മിസൈല്‍ ആക്രമണം. സൗദിയിലെ അബ്ഹ വിമാനത്താവളത്തിനു ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതരുടെ മിസൈല്‍ ആക്രമണത്തില്‍ വിമാനത്തിന് തീപിടിച്ചു. നിര്‍ത്തിയിട്ടിരുന്ന യാത്രാവിമാനത്തിന് തീപിടിച്ചതായി സൗദി സഖ്യസേനയാണ് അറിയിച്ചത്.

തീ നിയന്ത്രണവിധേയമാണെന്ന് സഖ്യസേന വക്താവ് പറഞ്ഞു. യെമന്‍ അതിര്‍ത്തിയില്‍ നിന്നും 120 കിലോമീറ്റര്‍ അകലെയുള്ള അബ്ഹ വിമാനത്താവളത്തിനുനേരേ ഉച്ചയോടെയാണ് ആക്രമണമുണ്ടായതെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു . ഇറാന്‍ പിന്തുണയോടെ ഹൂതി വിമതര്‍ അയച്ച രണ്ടു സായുധഡ്രോണുകള്‍ ലക്ഷ്യത്തിലെത്തും മുന്‍പ് തകര്‍ത്തതായും സഖ്യസേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി വ്യക്തമാക്കി.