കോൺ​ഗ്രസ് പ്രവർത്തകന്‍ നൗഷാദിന്‍റെ കൊലപാതകം; മുഖ്യപ്രതി ഫെബീർഅറസ്റ്റിൽ

63

കോൺഗ്രസ് പ്രവർത്തകനായ നൗഷാദിനെ കൊന്ന കേസിൽ മുഖ്യ പ്രതി പിടിയിൽ. വടക്കേക്കാട് സ്വദേശി ഫെബീർ ആണ് പൊലീസിന്റെ പിടിയിലായത്. കൊലപാതകവുമായി ബന്ധപ്പെട്ട രണ്ട് പേരെ പൊലീസ് നേരത്തെ അറിസ്റ്റ് ചെയ്തിരുന്നു.

എസ്ഡിപിഐയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും സജീവ പ്രവർത്തകനായ ഫെബീർ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തയാളാണ്. സംഭവശേഷം വിവിധ സ്ഥലങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ ചങ്ങരംകുളത്ത് നിന്നുമാണ് കുന്നംകുളം അസിസ്റ്റന്റ് കമ്മീഷണർ സിനോജും സംഘവും കസ്റ്റഡിയിലെടുത്തത്.

കേസിലെ മറ്റ് പ്രതികളെക്കുറിച്ച് ഇയാളിൽ നിന്ന് കൃത്യമായ സൂചന അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. കൃത്യത്തിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളും ഉടൻ അറസ്റ്റിലാവുമെന്ന് കേസന്വേഷണത്തിന് നേതൃത്വം നൽകുന്ന ജില്ലാ ക്രൈം ബ്രാഞ്ച് അസി. കമ്മീഷണർ സി ഡി ശ്രീനിവാസൻ പറഞ്ഞു.