കനത്ത മഴ തുടരുന്നു: അരുവിക്കര ഡാമിന്‍റെ ഷട്ടറുകള്‍ തുറന്നു, നെയ്യാർ ഡാമിന്‍റെ ഷട്ടറുകളും തുറക്കും

97

അരുവിക്കര ഡാമിന്‍റെ ഷട്ടറുകള്‍ തുറന്നു. 50 സെന്‍റിമീറ്റര്‍ വീതമാണ് ഓരോ ഷട്ടറുകളും തുറന്നത്. നെയ്യാർ ഡാമിന്‍റെ ഷട്ടറുകളും അല്‍പസമയത്തിനകം തുറക്കും. ജലനിരപ്പ് നിയന്ത്രിച്ചു നിർത്തുന്നതിനായാണ് നാല് ഷട്ടറുകൾ ഒരിഞ്ച് വീതം തുറക്കുന്നത്. കനത്ത മഴ പെയ്താൽ ഡാം പെട്ടെന്നു തുറക്കേണ്ട സാഹചര്യം ഒഴിവാക്കാനാണിത്.നിലവില്‍ 82.02 മീറ്ററാണ് നെയ്യാർ ഡാമിലെ ജലനിരപ്പ്. 84.75 മീറ്ററാണ് ഡാമിന്‍റെ പരമാവധി സംഭരണ ശേഷി.