കോവിഡ്: രാജ്യവ്യാപക ലോക്ക്ഡൗൺ ‌ ഇനി ഉണ്ടാകില്ലെന്ന് കേന്ദ്രസർക്കാർ: സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം:

25

രാജ്യത്ത് വീണ്ടും കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യമുണ്ടെങ്കിലും രാജ്യവ്യാപക ലോക്ക്ഡൗൺ ‌ ഉണ്ടാകില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. വീണ്ടുമൊരു ലോക്ക്ഡ‍ൗൺ ദേശീയതലത്തിലുണ്ടായാൽ സാമ്പത്തിക മേഖലയിലടക്കം വലിയ തിരിച്ചടിയുണ്ടാകുമെന്ന നിർദ്ദേശമാണ് കേന്ദ്രസർക്കാർ പ്രധാനമായും മുന്നോട്ട് വച്ചത്. അതേസമയം, നിയന്ത്രണങ്ങൾ കടുപ്പിക്കേണ്ടതുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.

രണ്ടാഴ്ചയായി കൊവിഡ് വ്യാപനം രാജ്യത്ത് രൂക്ഷമായി തുടരുകയാണ്. കേരളം , മഹാരാഷ്ട്ര, ​ഗുജറാത്ത്, പഞ്ചാബ് ഉൾപ്പടെ 11 സംസ്ഥാനങ്ങളിലെ രോ​ഗവ്യാപനം അതിതീവ്രമാണ്. ഈ സംസ്ഥാനങ്ങളുമായി കേന്ദ്രസർക്കാർ ഇന്നലെ സംസാരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ്, ദേശീയ തലത്തിലുള്ള ഒരു ലോക്ക്ഡൗൺ പ്രഖ്യാപിച്ചു കഴിഞ്ഞാൽ ഒരു പക്ഷേ കൊവിഡ് നിയന്ത്രണത്തെ ഒരുപരിധി വരെ തടയാമെന്ന നിർദ്ദേശം ചില സംസ്ഥാനങ്ങളെങ്കിലും മുന്നോട്ട് വച്ചത്.
എന്നാൽ ലോക്ക്ഡൗൺ സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാമെന്നു സർക്കാർ വ്യക്തമാക്കി.