ബിരിയാണി ഉണ്ടാക്കാനായി വിളിച്ചു വരുത്തിയ യുവതിയെ എറണാകുളത്ത് കൂട്ടബലാൽസഗം ചെയ്തു ! പ്രതികളെ സാഹസികമായി പിടികൂടി പോലീസ് !

18

പെരുമ്ബാവൂര്‍ (എറണാകുളം): ബിരിയാണി ഉണ്ടാക്കാനെന്ന വ്യാജേന വിളിച്ചുവരുത്തിയ സ്ത്രീയെ ബലാത്സംഗത്തിനിരയാക്കിയ നാല് അന്തര്‍സംസ്ഥാന തൊഴിലാളികള്‍ അറസ്​റ്റില്‍. പശ്ചിമബംഗാള്‍ സ്വദേശികളായ സലിം മണ്ഡല്‍ (30), മുക്​ലന്‍ അന്‍സാരി (28), മോനി എന്നുവിളിക്കുന്ന മുനീറുല്‍ (20), ഷക്കീല്‍ മണ്ഡല്‍ (23) എന്നിവരാണ് അറസ്​റ്റിലായത്.

മാര്‍ച്ച്‌​ 30നായിരുന്നു സംഭവം. അല്ലപ്ര എണ്‍പതാംകോളനിയിലെ മുക്​ലന്‍ അന്‍സാരിയുടെ വീട്ടിലേക്ക്​ ബിരിയാണിയുണ്ടാക്കാനെന്ന വ്യാജേന വിളിച്ചുവരുത്തിയ ശേഷം പ്രതികള്‍ യുവതിയെ പീഡനത്തിന് ഇരയാക്കുകയായിരു​െന്നന്ന് പൊലീസ് പറയുന്നു. സംഭവത്തിനുശേഷം കേരളം വിട്ടുപോകാനുള്ള ശ്രമത്തിനിടെ സഹസികമായാണ്​ ഇവരെ പിടികൂടിയത്​.