HomeNewsShortകൊറോണയുടെ കൂടുതൽ അപകടകരമായ വകഭേദം എട്ടു രാജ്യങ്ങളിൽ കണ്ടെത്തി: പുതിയ വൈറസ് അതിതീവ്ര വ്യാപന ശേഷിയുള്ളത്

കൊറോണയുടെ കൂടുതൽ അപകടകരമായ വകഭേദം എട്ടു രാജ്യങ്ങളിൽ കണ്ടെത്തി: പുതിയ വൈറസ് അതിതീവ്ര വ്യാപന ശേഷിയുള്ളത്

കൊറോണയുടെ അതിതീവ്ര വ്യാപന ശേഷിയുള്ള പുതിയ വകഭേദം എട്ടു രാജ്യങ്ങളിൽ കണ്ടെത്തി. ഇപ്പോൾ ലോകത്ത് ഉപയോഗിക്കപെടുന്ന വാക്സീനുകൾ നൽകുന്ന പ്രതിരോധത്തെ നല്ലൊരളവ് പരാജയപ്പെടുത്താൻ ശേഷിയുള്ള ഈ പുതിയ വകഭേദത്തിന് C.1.2 എന്നാണ് ഗവേഷകർ നൽകിയിരിക്കുന്ന പേര്. അതിവേഗം പടരാൻ ശേഷിയുള്ള ഈ വൈറസിനെ മേയ്‌ മാസത്തിൽ ദക്ഷിണാഫ്രിക്കയിലാണ് ആദ്യം തിരിച്ചറിഞ്ഞത്. പിന്നീട് ന്യുസിലാൻഡ്, പോർച്ചുഗൽ അടക്കം ഏഴു രാജ്യങ്ങളിൽ കൂടി കണ്ടെത്തി. വരും ആഴ്ചകളിൽ ഈ വൈറസിന് കൂടുതൽ മാറ്റങ്ങൾ ഉണ്ടാകാം. അങ്ങനെ വന്നാൽ വാക്സീൻകൊണ്ട് ഒരാൾ ആർജിക്കുന്ന പ്രതിരോധശേഷിയെ പൂർണ്ണമായി മറികടക്കാൻ കഴിയുന്ന ശക്തി ഈ വൈറസ് കൈവരിച്ചേക്കും. അതിനാൽ ഈ വകഭേദത്തെപ്പറ്റി കൂടുതൽ ഗവേഷണങ്ങൾ ആവശ്യമെന്നും ശാസ്ത്രജ്ഞർ പറയുന്നു. ഇതുവരെ ഇന്ത്യയിൽ C.1.2 റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതുവരെ തിരിച്ചറിഞ്ഞവയിൽ ഏറ്റവുമധികം ജനിതക വ്യതിയാനം വന്ന വകഭേദം ആണിത്. 2019 ൽ വുഹാനിൽ കണ്ടെത്തിയ ആദ്യ വൈറസിൽനിന്ന് ഏറെ വ്യത്യസ്തമാണെന്നും ഗവേഷകർ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments