HomeNewsShortമുനമ്പം കേസ്; 6 പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി: മനുഷ്യക്കടത്ത് വകുപ്പ് കൂടി ചുമത്തി

മുനമ്പം കേസ്; 6 പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി: മനുഷ്യക്കടത്ത് വകുപ്പ് കൂടി ചുമത്തി

മുനമ്പം കേസില്‍ മനുഷ്യക്കടത്ത് വകുപ്പ് (IPC 370) ചുമത്തി. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് നടപടി. ഇന്നലെ ഹൈക്കോടതി കേസ് പരിഗണിച്ചപ്പോൾ തന്നെ മുനമ്പത്തേത് മനുഷ്യക്കടത്തല്ലെന്ന് എങ്ങനെ പറയാനാകും എന്ന് ചോദിച്ചിരുന്നു. സംഭവത്തിൽ രാജ്യസുരക്ഷയെത്തന്നെ ബാധിക്കുന്ന പ്രശ്നങ്ങളുണ്ടെന്നും മനുഷ്യക്കടത്ത് വകുപ്പ് കേസിൽ ചുമത്തണമെന്നും കോടതി ആവശ്യപ്പെട്ടു. തുടർന്ന് സർക്കാർ കോടതിയിൽ മനുഷ്യക്കടത്ത് വകുപ്പ് ചുമത്താമെന്ന് കോടതിയിൽ ഉറപ്പ് നൽകുകയും ചെയ്തിരുന്നു.

ഇന്നലെ അറസ്റ്റിലായ പ്രതികളുടെ പേരിലാണ് മനുഷ്യക്കടത്ത് വകുപ്പ് ചുമത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments