പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന അഭ്യൂഹങ്ങള്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലാകൃഷ്ണന് തള്ളി. പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകില്ലെന്നും ആരും തന്നെ സമീപിച്ചിട്ടില്ലെന്നും പ്രയാര്‍ പറഞ്ഞു. താനിപ്പോഴും കോണ്‍ഗ്രസുകാരനാണെന്നും പ്രയാര്‍ കൂട്ടിച്ചേര്‍ത്തു.
പത്തനംതിട്ടയില്‍ ഇതുവരെയും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്തതിനെ തുടര്‍ന്ന് ചില കോണ്‍ഗ്രസ് നേതാക്കളെ ബിജെപി പാളയത്തിലെത്തിച്ച് മത്സരിപ്പിക്കുമെന്ന അഭ്യൂഹങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രയാര്‍ ഗോപാലകൃഷ്ണനോ, പി ജെ കുര്യനോ മത്സരിച്ചേക്കുമെന്നും അഭ്യൂഹങ്ങള്‍ വന്നത്
ഞാൻ കോൺഗ്രസുകാരൻ: പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്ത്ഥിയാകാനില്ലെന്നു പ്രയാർ ഗോപാലകൃഷ്ണൻ
RELATED ARTICLES