HomeNewsShortമുല്ലപ്പെരിയാര്‍ തുറന്നതോടെ പെരിയാര്‍ തീരം വെള്ളത്തില്‍; പ്രളയഭീതിയില്‍ എറണാകുളം; നെടുമ്പാശ്ശേരി എയർപോർട്ട് അടച്ചു

മുല്ലപ്പെരിയാര്‍ തുറന്നതോടെ പെരിയാര്‍ തീരം വെള്ളത്തില്‍; പ്രളയഭീതിയില്‍ എറണാകുളം; നെടുമ്പാശ്ശേരി എയർപോർട്ട് അടച്ചു

കനത്ത മഴയില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് കേരളം.പെരിയാറില്‍ പരക്കെ ജല നിരപ്പ് ഉയര്‍ന്നതോടെ നെടുമ്പാശേരി എയര്‍പോര്‍ട്ട് അടച്ചു. തോരാതെ പെയ്യുന്ന മഴ മലയോരമേഖലകളില്‍ ഉരുള്‍പൊട്ടലിന് വഴിയൊരുക്കാന്‍ സാധ്യതയുണ്ട്. അതേസമയം, സുരക്ഷ മുന്‍കരുതലുകള്‍ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും ഭീതി വേണ്ടെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ഇടുക്കി ഡാമില്‍ നിന്ന് സെക്കന്റില്‍ പത്ത് ലക്ഷം ലിറ്റര്‍ വെള്ളമാണ് ഒഴുകി വിടുന്നത്. മുല്ലപ്പെരിയാറും തുറന്നതോടെ ഇടുക്കിയിലേക്ക് ജലം ഒഴുകിയെത്തുന്നത് കൂടിയ സാഹചര്യത്തിലാണ്. ഭൂതത്താന്‍കെട്ടിന് താഴെ കാലടി-മലയാറ്റൂര്‍ മുതല്‍ ആലുവ വരെയുള്ള തീരദേശമേഖല അപ്പാടെ വെള്ളപ്പൊക്കം കനക്കുമെന്നും സൂചന.

സമീപത്തെ ചെങ്ങല്‍തോട്ടില്‍ വെള്ളമുയര്‍ന്നതിനെ തുടര്‍ന്ന് പുലര്‍ച്ച 4 മുതല്‍ നെടുമ്പാശേരി എയര്‍പോര്‍ട്ട് അടച്ചു. ഉച്ചകഴിഞ്ഞ് 2 വരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവച്ചിരിക്കുകയാണെന്നാണ് അധികൃതരില്‍ നിന്നും ലഭിച്ച വിവരം. ആലുവ മേഖലയിലെ വെള്ളപ്പൊക്കം കഴിഞ്ഞ ദിവസങ്ങളേക്കാള്‍ രൂക്ഷമാവുമെന്നാണ് സൂചന. ഭൂതത്താന്‍കെട്ടില്‍ നിന്നും താഴേക്കൊഴുകുന്ന വെള്ളത്തിന്റെ അളവ് ഗണ്യമായി വര്‍ദ്ധിച്ചിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്നലെ രാവിലെ മുതലുള്ള മഴമൂലം ഭൂതത്താന്‍കെട്ടിലേക്ക് ഒഴുകിയെത്തിയിരുന്ന വെള്ളത്തിന്റെ അളവ് വര്‍ദ്ധിച്ചിരുന്നു. ഇന്നലെ വൈകിട്ടോടെ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ മുഴുവന്‍ തുറന്നതോടെ രാത്രി 10 മണിയോടെ ഇവിടുത്തെ ജലനിരപ്പ് 32 മീറ്റര്‍ കടന്നു.പുലര്‍ച്ചെ മുല്ലപ്പെരിയാറും തുറന്നു.

മുല്ലപ്പെരിയാറില്‍ നിന്നും എത്തുന്ന വെള്ളം ഒഴുക്കിക്കളയാന്‍ ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ ഇനിയും ഉയര്‍ത്തിയാല്‍ പെരിയാര്‍ തീരങ്ങളില്‍ വ്യാപകമായി വെള്ളമുയരുന്നതിന് സാധ്യതയുണ്ടെന്നാണ് ചൂണ്ടികാണിക്കുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കുന്നതായുള്ള വാര്‍ത്ത പുറത്തുവന്നതോടെ ഇന്നലെ തീരദേശവാസികള്‍ക്ക് ഉറക്കം നഷ്ടപ്പെട്ട അവസ്ഥയായിരുന്നു. ഭീതിയുടെ നിറവിലാണ് ഇക്കൂട്ടര്‍ നേരം വെളുപ്പിച്ചത്. പുലര്‍ച്ചെ മുതല്‍ താഴെ വെള്ളമൊഴുകിയെത്തുന്ന പ്രദേശങ്ങളിലെ താമസക്കാര്‍ കനത്ത ഭീതിയിലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments