HomeNewsLatest News'അവർക്ക് നമ്മുടെ സഹായം ആവശ്യമാണ്; കൂടെ നിൽക്കുക'; ദുരിതത്തിൽ കേരളത്തിന് പിന്തുണയുമായിൻ സച്ചിൻ ടെണ്ടുൽക്കർ

‘അവർക്ക് നമ്മുടെ സഹായം ആവശ്യമാണ്; കൂടെ നിൽക്കുക’; ദുരിതത്തിൽ കേരളത്തിന് പിന്തുണയുമായിൻ സച്ചിൻ ടെണ്ടുൽക്കർ

പ്രളയത്തില്‍പ്പെട്ട് വലയുന്ന കേരളത്തിന് പിന്തുണയുമായി ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവാന ചെയ്യാന്‍ ആവശ്യപ്പെട്ട് സച്ചിന്‍ കുറിപ്പിട്ടത്. പ്രാര്‍ഥനകള്‍ നല്ലതാണ്. പക്ഷേ ബുദ്ധിമുട്ടേറിയ ഈ സാഹചര്യത്തില്‍ നമ്മളെല്ലാവരും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണം. കേരളത്തിലെ ദുരിതത്തില്‍ ഇരകളായവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നമ്മുടെ സഹായം ആവശ്യമാണ്. അതുകൊണ്ടുതന്നെ കേരളത്തിന്റെ കൂടെ നില്‍ക്കുക. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ചെറിയ സംഭാവന പോലും വലിയ കാര്യമാണ് സച്ചിന്‍ ട്വീറ്റ് ചെയ്തു.

സിനിമാ മേഖലയില്‍ നിന്നുള്ളവരടക്കം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് കേരളത്തിനു സഹായ വാഗ്ദാനങ്ങള്‍ ലഭിക്കുന്നുണ്ട്. പ്രളയദുരന്തം നേരിടുന്ന കേരളത്തെ അകമഴിഞ്ഞു സഹായിക്കാന്‍ ഏവരോടും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments