HomeNewsShortകഞ്ചാവിനടിമയായ ചേട്ടന്റെ ക്രൂരതയിൽ പാലക്കാട് ഒമ്പതുവയസുകാരന് ദാരുണാന്ത്യം

കഞ്ചാവിനടിമയായ ചേട്ടന്റെ ക്രൂരതയിൽ പാലക്കാട് ഒമ്പതുവയസുകാരന് ദാരുണാന്ത്യം

സഹോദരന്റെ കുത്തേറ്റ് ഒമ്പതു വയസ്സുകാരന്‍ കൊല്ലപ്പെട്ടു. വളാഞ്ചേരിക്കടുത്ത് കൊപ്പം നടുവട്ടത്താണ് ദാരുണ സംഭവം. കൊപ്പം നടുവട്ടം കൂര്‍ക്കപ്പറമ്പ് വീട്ടില്‍ ഇബ്രാഹിമിന്റെ മകന്‍ മുഹമ്മദ് ഇബ്രാഹീമാണ് കൊല്ലപ്പട്ടത്. അനുജന്‍ ഏഴ് വയസ്സുകാരനായ അഹമ്മദിനും കുത്തേറ്റു. സംഭവവുമായി ബന്ധപ്പെട്ട് സഹോദരന്‍ നബീല്‍ ഇബ്രാഹീമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ കഞ്ചാവുള്‍പ്പടെയുള്ള ലഹരിമരുന്നുകള്‍ക്ക് അടിമയാണെന്ന് പൊലീസ് അറിയിച്ചു.

വീട്ടിലുണ്ടായ വഴക്കിനിടെ ഇരുപത്തൊന്നുകാരനായ നബീല്‍ ഇബ്രാഹിം ഉറങ്ങി കിടക്കുകയായിരുന്ന സഹോദരങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഇബ്രാഹിമിന്റെ നെഞ്ചത്ത് കുത്തിയ മുഹമ്മദ് നബീല്‍ ഇളയ അനുജനും ഏഴ് വയസ്സുകാരനായ അഹമ്മദിനേയും കുത്തി. ആക്രമണത്തില്‍ കഴുത്തിന് ഗുരുതരമായ പരിക്കേറ്റ അഹമ്മദ് ഇപ്പോള്‍ ആശുപത്രിയിലാണ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments