സലാല: ഒമാനിലെ സലാലയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. മലപ്പുറം സ്വദേശികളാണ് മരിച്ചത്. പള്ളിക്കല്‍ ബസാര്‍ സലാം, അസൈനാര്‍, ഇ.കെ.അഷ്‌റഫ് എന്നിവരാണ് മരിച്ചത്. ഡിവൈഡറില്‍ ഇടിച്ച് വാഹനം കത്തുകയായിരുന്നു. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ രണ്ട് പേര്‍ സന്ദര്‍ശന വിസയില്‍ സലാലയിലെത്തിയവരാണ്. മൃതദേഹങ്ങള്‍ സലാല ഖബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Home V4Vartha-Global Gulf ഒമാനിലെ സലാലയില്‍ വാഹനാപകടം; മലപ്പുറം സ്വദേശികളായ മൂന്ന് മലയാളികള്‍ മരിച്ചു; വാഹനം കത്തിനശിച്ചു