HomeNewsShortശ്രീലങ്കന്‍ സ്‌ഫോടനത്തിന് പിന്നില്‍ തമിഴ്നാട്ടില്‍ സജീവമായ തൗഹീദ് ജമാഅത്ത് എന്ന് സംശയം; ജെ​ഡി​എ​സ് നേ​താ​ക്ക​ള്‍‌ കൊ​ല്ല​പ്പെ​ട്ടെ​ന്ന്...

ശ്രീലങ്കന്‍ സ്‌ഫോടനത്തിന് പിന്നില്‍ തമിഴ്നാട്ടില്‍ സജീവമായ തൗഹീദ് ജമാഅത്ത് എന്ന് സംശയം; ജെ​ഡി​എ​സ് നേ​താ​ക്ക​ള്‍‌ കൊ​ല്ല​പ്പെ​ട്ടെ​ന്ന് സൂ​ച​ന

ശ്രീലങ്കയെ ഞെട്ടിച്ചുകൊണ്ട് നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ തൗഹീദ് ജമാഅത്താണെന്ന് (എന്‍.ടി.ജെ) സൂചന. ഈ മേഖലയില്‍ നടക്കുന്ന ഭീകരാക്രമണങ്ങളില്‍ സ്ഥിരം കണ്ണികളാണ് ഇത്തരം ചെറുഗ്രൂപ്പുകളെന്ന് ദേശീയ മാദ്ധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം,​ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ശ്രീലങ്കന്‍ തൗഹീദ് ജമാഅത്തിന് രാജ്യത്തിന്റെ കിഴക്കന്‍ പ്രവിശ്യയില്‍ നിര്‍ണായക സ്വാധീനമുണ്ട്. ശരീഅത്ത് നിയമം നടപ്പാക്കാന്‍ ശ്രമിക്കുകയും സ്ത്രീകള്‍ക്കു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്ത് ഇവിടെ സജീവമാണു സംഘടന.

എന്‍.ടി.ജെയെ കൂടാതെ മാല ദ്വീപ് മുതല്‍ ബംഗ്ലാദേശ് വരെയുള്ള രാജ്യങ്ങളില്‍ പടര്‍ന്നു കിടക്കുന്ന ഭീകരസംഘടനകളിലേക്കും ലോകരാജ്യങ്ങള്‍ വിരള്‍ ചൂണ്ടുന്നുണ്ട്. ഇവര്‍ക്ക് ഐ.എസിന്റെ പിന്തുണയും സഹായവും ലഭിക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം,​ അക്രമത്തിന് പിന്നിലെന്ന് സംശയിക്കുന്ന എന്‍.ടി.ജെ തമിഴ്നാട്ടില്‍ സമീവമായിരുന്നെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

തൗഹീദ് ജമാഅത്ത് ഓഫ് ശ്രീലങ്കയുടെ നേതാവ് സെഹ്റാന്‍ ഹസീമും കൂട്ടാളികളും ചാവേര്‍ ആക്രമണത്തിന് പദ്ധതിയിടുന്നതായി ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിക്ക് നേരത്തേ സൂചന ലഭിച്ചിരുന്നു. തുടര്‍ന്ന് ഇത് സംബന്ധിച്ച വിവരങ്ങള്‍ ഇന്ത്യ ശ്രീലങ്കയ്ക്ക് കൈമാറുകയും ചെയ്‌തു. ഇന്ത്യ ഭീകരാക്രമണം സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും പക്ഷേ ജാഗ്രത പുലര്‍ത്തുന്നതില്‍ പരാജയപ്പെട്ടുവെന്നും പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ കുറ്റസമ്മതം നടത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments