വയനാട്ടില്‍ കടുവയുടെ ആക്രമണം ; വനംവകുപ്പ് വാച്ചര്‍ക്ക് ഗുരുതര പരുക്ക്

141

കടുവയുടെ ആക്രമണത്തില്‍ കുറിച്യാട് റെയ്ഞ്ചിലെ കുപ്പാടി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ വാച്ചര്‍ക്ക് പരുക്കേറ്റു. വാച്ചര്‍ കരുണാകരന് (55) ആണ് പരുക്കേറ്റത്. ഇന്ന് രാവിലെ ഒമ്ബതരയോടെ വള്ളുവാടിയില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് വെച്ചാണ് ആക്രമണം ഉണ്ടായത്. വനംവകുപ്പിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ പ്രദേശത്ത് കടുവയ്ക്കായി തിരച്ചില്‍ ആരംഭിച്ചു. ഇടതു കാലിന് സാരമായി പരുക്കേറ്റ ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചിരിക്കുകയാണ്.