HomeNewsShortഡല്‍ഹിയില്‍ പോലീസ് സ്‌റ്റേഷനില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആത്മഹത്യ ചെയ്ത നിലയിൽ

ഡല്‍ഹിയില്‍ പോലീസ് സ്‌റ്റേഷനില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആത്മഹത്യ ചെയ്ത നിലയിൽ

ന്യൂഡല്‍ഹിയിലെ തിലക് വിഹാര്‍ പോലീസ് സ്‌റ്റേഷനില്‍ പെണ്‍കുട്ടിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മുറിയില്‍ തൂങ്ങിമരിച്ച നില്‍യില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നുവെന്നും സഹോദരങ്ങളായ മൂന്നുപേരെ സ്റ്റേഷനിലെ മറ്റൊരു മുറിയില്‍ പൂട്ടിയിട്ടിരുന്നുവെന്നും ഇവരുടെ കുടുംബം ആരോപിച്ചു. അയല്‍ക്കാരന്‍ മകളെ തട്ടിക്കൊണ്ടുപോയിരുന്നുവെന്നും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.

മകളും അയല്‍ക്കാരന്റെ മകനും തമ്മിലുള്ള വിവാഹം നടത്തണമെന്ന് അയാള്‍ ആവശ്യപ്പെട്ടിരുന്നുവെന്നും അവര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ വിവാഹം ചെയ്തു തരാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കി. പോലീസ് വിളിച്ചതിനെത്തുടര്‍ന്ന് സ്‌റ്റേഷനിലേക്ക് എത്തിയതിനെത്തുടര്‍ന്നാണ് മകളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments