HomeNewsShortസ്വാതന്ത്ര്യദിന നിറവിൽ രാജ്യം; പിണറായി വിജയന്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ദേശീയ പതാകയുയര്‍ത്തി

സ്വാതന്ത്ര്യദിന നിറവിൽ രാജ്യം; പിണറായി വിജയന്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ദേശീയ പതാകയുയര്‍ത്തി

രാജ്യത്തിന്‍റെ 75-ാം സ്വാതന്ത്ര്യദിനം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ സംസ്ഥാനത്തുടനീളം ആഘോഷിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ദേശീയ പതാകയുയര്‍ത്തി. ഭരണഘടന മുന്നോട്ട് വെയ്ക്കുന്ന കാ‍ഴ്ചപ്പാടുകള്‍ എത്രത്തോളം പ്രാവര്‍ത്തികമാക്കാന്‍ നമുക്ക് ക‍ഴിഞ്ഞു എന്ന് പരിശോധിക്കുക കൂടി ചെയ്യുമ്ബോ‍ഴാണ് സ്വാതന്ത്ര്യദിനാഘോഷം അര്‍ത്ഥപൂര്‍ണമാകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിവിധ ജില്ലകളില്‍ മന്ത്രിമാര്‍ ദേശീയ പതാകയുയര്‍ത്തി. ചീഫ് സെക്രട്ടറിയും സംസ്ഥാന പൊലീസ് മേധാവിയും ചേര്‍ന്നാണ് മുഖ്യമന്ത്രിയെ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളിലേക്ക് സ്വീകരിച്ചത്. കൃത്യം 9 മണിക്ക് മുഖ്യമന്ത്രി ദേശീയ പതാക ഉയര്‍ത്തി. പരേഡിന്‍റെ നാഷണല്‍ സല്യൂട്ടിനും,ദേശീയഗാനത്തിനും ശേഷം മുഖ്യമന്ത്രി സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി. ദേശീയ തലത്തില്‍ ആസാദി കാ അമൃത് മഹോത്സവായി ആഘോഷിക്കുന്ന വേളയില്‍ സ്വാതന്ത്ര്യം തന്നെ അമൃതം എന്ന് പാടിയ മഹാകവി കുമാരനാശാനെ സ്മരിച്ചുകൊണ്ടാണ് സ്വാതന്ത്ര്യദിന സന്ദേശം ആരംഭിച്ചത്.

ഭരണഘടന മുന്നോട്ട് വെയ്ക്കുന്ന കാ‍ഴ്ചപ്പാടുകള്‍ എത്രത്തോളം പ്രാവര്‍ത്തികമാക്കാന്‍ നമുക്ക് ക‍ഴിഞ്ഞു എന്ന് പരിശോധിക്കുക കൂടി ചെയ്യുമ്ബോ‍ഴാണ് സ്വാതന്ത്ര്യ ദിനാഘോഷം അര്‍ത്ഥപൂര്‍ണമാകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഭരണഘടനാപരമായ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും സാമൂഹ്യവും സാമ്ബത്തികവുമായ സമത്വം സാധ്യമാക്കുന്നതിനുമാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രി ഓര്‍മ്മപ്പെടുത്തി. മന്ത്രിമാരായ വി.ശിവന്‍കുട്ടി,ആന്‍റണി രാജു എന്നിവര്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളില്‍ സന്നിഹിതരായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments