ഇത്തരം ആൻഡ്രോയിഡ് ഫോണുകളിൽ സർവീസ് നിർത്താനൊരുങ്ങി ഗൂഗിൾ ! ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക

65

പഴയ സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇതാ പുതിയ നിയന്ത്രണങ്ങള്‍ എത്തിയിരിക്കുന്നു .ഗൂഗിളിന്റെ ആപ്ലിക്കേഷനുകളില്‍ സൈന്‍ ഇന്‍ സാധ്യമാകില്ല എന്നാണു ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍ .അതായത് ആന്‍ഡ്രോയിഡിന്റെ പഴയ സ്മാര്‍ട്ട് ഫോണുകളില്‍ അടുത്ത മാസം മുതല്‍ ഇത് സാധ്യമാകില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ആന്‍ഡ്രോയിഡിന്റെ 2.3.7 വേര്ഷനുകളിലാണ് ഉപഭോതാക്കള്‍ക്ക് ഗൂഗിളിന്റെ ചില സേവനങ്ങള്‍ നിര്‍ത്തലാക്കുന്നത് . ആന്‍ഡ്രോയിഡിന്റെ 2.3.7 വേര്‍ഷന്‍ സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഗൂഗിളിന്റെ ജി മെയില്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കുവാന്‍ സാധ്യമാകുകയില്ല എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍. സെപ്റ്റംബര്‍ 27 മുതലാണ് ഈ പുതിയ നിയമങ്ങള്‍ ആന്‍ഡ്രോയിഡിന്റെ 2.3.7 വേര്‍ഷന്‍ സ്മാര്‍ട്ട് ഫോണുകളില്‍ നടപ്പിലാക്കുന്നത് .നിങ്ങളുടെ പഴയ ആന്‍ഡ്രോയ്ഡിന്റെ സ്മാര്‍ട്ട് ഫോണുകളില്‍ ആന്‍ഡ്രോയിഡിന്റെ ഓപ്പറേറ്റിങ്‌ സിസ്റ്റം അപ്പ്ഡേറ്റ് ചെയ്യുവാനുള്ള സൗകര്യം ഉണ്ട് എങ്കില്‍ നിങ്ങള്‍ക്ക് തുടര്‍ന്ന് സേവനങ്ങള്‍ ലഭിക്കുന്നതാണ് .