കേരളത്തിൽ ശക്തമായ മഴ തുടരുന്നു; അണക്കെട്ടുകൾ തുറക്കും; ജനങ്ങള്‍ ജാഗ്രത പാലിക്കാൻ മുന്നറിയിപ്പ്

15

കേരളത്തിൽ മഴ ശക്തിപ്രാപിച്ചതോടെ മിക്ക അണക്കെട്ടുകളിലെയും ജലനിരപ്പ് ഉയര്‍ന്നു. നെയ്യാര്‍ അണക്കെട്ടിന്റെ നാല് ഷട്ടറുകളും അരുവിക്കര അണക്കെട്ടിന്റെ രണ്ട് ഷട്ടറുകളും ഉയര്‍ത്തി. ഷോളയാറും പെരിങ്ങല്‍ക്കുത്തും തുറന്നു. മലമ്ബുഴ, പോത്തുണ്ടി അണക്കെട്ടുകള്‍ രാവിലെ തുറക്കും. മഴ ശക്തമായി തുടരുന്ന വയനാട്ടില്‍ കടമാന്‍തോട്, പനമരം പുഴയോരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോട്ടയത്തും ശക്തമായ കാറ്റും മഴയുമാണ്. വയനാട് ബാണാസുര സാഗറും തുറക്കും. ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇടുക്കിയില്‍ സംഭരണ ശേഷിയുടെ 80 ശതമാനത്തേളം വെള്ളം നിറഞ്ഞു. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 125 അടിയായി ഉയര്‍ന്നു. മീനച്ചിലാറിലും മണിമലയാറിലും ജലനിരപ്പ് ഉയരുകയാണ് പ്രദേശത്ത് ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.