HomeNewsShortരാജ്യത്ത് കോവിഡ് നിരക്ക് ക്രമാതീതമായി ഉയരുന്നു : മുഖ്യമന്ത്രിമാരുടെ യോഗം വിളിയ്ക്കാന്‍ തീരുമാനിച്ച്‌ പ്രധാനമന്ത്രി

രാജ്യത്ത് കോവിഡ് നിരക്ക് ക്രമാതീതമായി ഉയരുന്നു : മുഖ്യമന്ത്രിമാരുടെ യോഗം വിളിയ്ക്കാന്‍ തീരുമാനിച്ച്‌ പ്രധാനമന്ത്രി

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം പ്രതീക്ഷിച്ചതിനെക്കാള്‍ ഉയര്‍ന്ന നിരക്കില്‍ തുടരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കാൻ തീരുമാനിച്ചു. സാഹചര്യം അവലോകനം ചെയ്യാന്‍ ഈ ആഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുമെന്നാണ് സൂചന. അടുത്തഘട്ട സാമ്ബത്തിക പാക്കേജ് സര്‍ക്കാര്‍ പരിഗണിക്കുന്ന സാഹചര്യത്തിലാണ് യോഗം വിളിക്കുന്നതെന്നതും ശ്രദ്ധേയമാണ്. സംസ്ഥാനങ്ങള്‍ തങ്ങളുടെ ആവശ്യങ്ങള്‍ യോഗത്തില്‍ കേന്ദ്രസര്‍ക്കാരിനെ അറിയിക്കും. പ്രതീക്ഷിച്ചതിനെക്കാള്‍ വലിയ തോതിലേക്ക് കൊവിഡ് ബാധിതരുടെ എണ്ണം കടക്കുന്നത് ആശങ്കയോടെയാണ് കേന്ദ്രം നോക്കികാണുന്നത്. രോഗബാധിതരാകുന്നവരില്‍ നിരവധി പേര്‍ക്ക് കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ തുടര്‍ന്നും നേരിടേണ്ടി വരുന്നത് അടക്കമുളള കാര്യങ്ങളില്‍ കൂടിയാലോചനകള്‍ ഉണ്ടാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments