സംസ്ഥാനത്ത് 17 വരെ കനത്ത ചൂട് തുടരുമെന്ന് മുന്നറിയിപ്പ്; അസാധാരണ ചൂടിൽ പുകഞ്ഞു കേരളം

പ്രളയത്തിന് ശേഷം സംസ്ഥാനത്ത് ചൂട് വര്‍ദ്ധിച്ച്‌ വരികയാണ്. ഈ മാസം 17 വരെ ഇത് തുടരുമെന്നാണ് റിപ്പോര്‍ട്ട്. ആലപ്പുഴ, കോഴിക്കോട്, പാലക്കാട്, പുനലൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് അസാധാരണമായ വര്‍ധനയുള്ളത്. ഇവിടങ്ങളില്‍ ദീര്‍ഘകാല ശരാശരിയില്‍നിന്ന് രണ്ട് ഡിഗ്രിയോ അതില്‍ക്കൂടുതലോ ചൂട് ഇപ്പോള്‍ അനുഭവപ്പെടുന്നുണ്ട്. എന്നാല്‍, 17നുശേഷം മഴ വീണ്ടും തുടങ്ങും. 18ന് ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാനും സാധ്യതയുണ്ട്. എന്നാല്‍, ഇതിന്റെ സ്വാധീനത്തില്‍ മിതമായ മഴയ്ക്കേ സാധ്യതയുള്ളൂ. 18ന് ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യപടിഞ്ഞാറ് ഭാഗത്ത് ന്യൂനമര്‍ദം രൂപപ്പെടുമെന്നാണ് വിലയിരുത്തുന്നത്. ഇത് കേരളത്തിലെ മഴയ്ക്കും അനുകൂലമാവും.