HomeNewsShortമാസ്ക് ഉപയോഗത്തിൽ പുതിയ മാർഗ നിർദേശങ്ങളുമായി WHO: 60 വയസ്സ് കഴിഞ്ഞവർക്ക് അതീവ ശ്രദ്ധ വേണം

മാസ്ക് ഉപയോഗത്തിൽ പുതിയ മാർഗ നിർദേശങ്ങളുമായി WHO: 60 വയസ്സ് കഴിഞ്ഞവർക്ക് അതീവ ശ്രദ്ധ വേണം

മാസ്ക് ഉപയോഗത്തിൽ പുതിയ മാർഗ നിർദേശങ്ങളുമായി ലോകാരോഗ്യസംഘടന. രോഗവ്യാപനതോത് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് ജനങ്ങൾ മാസ്ക്ക് ശീലമാക്കണമെന്ന നിർദേശം ഡബ്ല്യു.എച്ച്.ഒ ലോകരാജ്യങ്ങൾക്ക് നൽകിയത്. പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നതിനെ നേരത്തെ ലോകാരോഗ്യ സംഘടന പ്രോത്സാഹിപ്പിച്ചിരുന്നില്ല.

അറുപത് വയസിന് മുകളിലുള്ളവരും ആരോഗ്യ പ്രശ്നങ്ങളുള്ളവരും പുറത്തിറങ്ങുമ്പോൾ മെഡിക്കൽ മാസ്ക് ഉപയോഗിക്കണമെന്നാണ് നിർദേശം. മറ്റുള്ളവർ നിർബന്ധമായും ത്രീ ലെയർ മാസ്ക് ഉപയോഗിക്കണമെന്നും ലോകാരോഗ്യ സംഘടന നിർദേശിക്കുന്നു. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങൾ പൊതുഇടങ്ങളിൽ ജനങ്ങൾ മാസ്ക് ധരിക്കണമെന്ന് നേരത്തെ നിർദേശിച്ചിരുന്നു. കോവിഡ് വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട പുതിയ പഠനങ്ങൾ നൽകുന്ന ചില തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഡബ്ല്യുഎച്ച്ഒയുടെ പുതിയ നിർദേശം. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments