രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 2,36,657 ആയി.കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത് 9887 കോവിഡ് കേസുകളും 294 കോവിഡ് മരണവുമാണ്. തമിഴ്നാട്(28694), ഡൽഹി(25004), ഗുജറാത്ത്(18584) രാജസ്ഥാൻ(9862) എന്നീ സംസ്ഥാനങ്ങളാണ് ഏറ്റവും കൂടുതൽ രോഗികളുള്ള ആദ്യ അഞ്ച് സംസ്ഥാനങ്ങൾ.
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഇന്ത്യ ആറാം സ്ഥാനത്താണുള്ളത്. ആദ്യഘട്ടങ്ങളിൽ രോഗബാധ രൂക്ഷമായ ഇറ്റലിയെ ഇന്ത്യ മറികടന്നു. 11,5942 രോഗികളാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 6642 പേർ ഇതുവരെ രോഗബാധയെ തുടർന്ന് മരണപ്പെട്ടതായി കേന്ദ്ര ആരോഗ്യകുടുംബക്ഷേമ വകുപ്പ് അറിയിച്ചു.
രാജ്യത്ത് 24 മണിക്കൂറിൽ 9887രോഗികൾ, 294 മരണം: മഹാമാരിയായി കോവിഡ്
RELATED ARTICLES