HomeNewsShortകൊല്ലത്ത് നിന്ന് കാണാതായ 2 പെണ്‍കുട്ടികളില്‍ ഒരാളുടെ മൃതദേഹം പുഴയിൽ കണ്ടെത്തി: ആത്മഹത്യയോ?

കൊല്ലത്ത് നിന്ന് കാണാതായ 2 പെണ്‍കുട്ടികളില്‍ ഒരാളുടെ മൃതദേഹം പുഴയിൽ കണ്ടെത്തി: ആത്മഹത്യയോ?

 

കൊല്ലത്ത് നിന്ന് കാണാതായ രണ്ട് പെണ്‍കുട്ടികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. അഞ്ചൽ സ്വദേശി അമൃതയുടെ മൃതദേഹമാണ് ആലപ്പുഴ പൂച്ചാക്കൽ ഊട്പുഴയിൽ കണ്ടെത്തിയത്. മറ്റൊരു മൃതദേഹം കോട്ടയം ചെമ്പ് ഭാഗത്ത് കണ്ടെന്ന് നാട്ടുകാർ പറയുന്നു. അഞ്ചൽ ആയുർ സ്വദേശികളായ പെൺകുട്ടികളാണ് രണ്ട് ദിവസം മുൻപ് വീട് വിട്ട് ഇറങ്ങിയത്. കോളജിലേക്ക് പോയ പെൺകുട്ടികൾ പിന്നീട് തിരികെ എത്തിയില്ല. ബന്ധുക്കള്‍ നൽകിയ പരാതിയിൽ പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തി വരവെയാണ് ആറ്റിലേക്ക് പെൺകുട്ടികൾ ചാടിയെന്ന വിവരം ലഭിച്ചത്. ആറ്റിന്റെ തീരത്ത് നിന്നും കണ്ടെത്തിയ ചെരുപ്പുകൾ ഇവരുടേതാണെന്ന് ബന്ധുക്കൾ ഇന്നലെ സ്ഥിരീകരിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments