HomeNewsShortകോഴിക്കോട് കോവിഡ് രോഗിക്കെതിരെ പീഡന ശ്രമമെന്ന് പരാതി: ആശുപത്രി ജീവനക്കാരൻ സസ്പെൻഡിൽ

കോഴിക്കോട് കോവിഡ് രോഗിക്കെതിരെ പീഡന ശ്രമമെന്ന് പരാതി: ആശുപത്രി ജീവനക്കാരൻ സസ്പെൻഡിൽ

 

കോഴിക്കോട് കോവിഡ് രോഗിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. ഉള്ള്യേരി മലബാര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയെ ആശുപത്രി ജീവനക്കാരനാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ജീവനക്കാരന്‍ അശ്വിന്‍ കൃഷ്ണയെ സസ്പെന്‍ഡ് ചെയ്തു.ഇന്നലെ രാത്രി 11.30ഓടെ കൂടുതല്‍ ടെസ്റ്റ് ചെയ്യാനുണ്ടെന്ന് പറഞ്ഞ് ആളൊഴിഞ്ഞ ഭാഗത്ത് കൂട്ടിക്കൊണ്ടുപോയി യുവതിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. ഇന്ന് രാവിലെയാണ് അത്തോളി പൊലീസ് സ്റ്റേഷനില്‍ ഫോണിലൂടെ ഇത്തരത്തില്‍ ഒരു പരാതി ലഭിച്ചത്. യുവതിയുടെ ബന്ധുക്കളാണ് വിവരം പൊലീസിനെ അറിയിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments