HomeNewsShortനെടുമ്പാശേരി വിമാനത്താവളത്തില്‍ ഷാർജയിലേക്ക് കടത്താൻ ശ്രമിച്ച ഒന്നരക്കോടിയുടെ വിദേശകറന്‍സി പിടികൂടി; തൃശൂര്‍ സ്വദേശി പിടിയിൽ

നെടുമ്പാശേരി വിമാനത്താവളത്തില്‍ ഷാർജയിലേക്ക് കടത്താൻ ശ്രമിച്ച ഒന്നരക്കോടിയുടെ വിദേശകറന്‍സി പിടികൂടി; തൃശൂര്‍ സ്വദേശി പിടിയിൽ

നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും ഒന്നരക്കോടിയുടെ വിദേശകറന്‍സി പിടികൂടി. ഒരു കോടി 30 ലക്ഷം രൂപയുടെ മൂല്യമുള്ള വിദേശ കറന്‍സിയാണ് പിടികൂടിയത്. സംഭവത്തില്‍ തൃശൂര്‍ സ്വദേശിയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. കൊച്ചിയില്‍ നിന്ന് കറന്‍സി ഷാര്‍ജയിലേക്ക് കടത്താനായിരുന്നു ശ്രമം. ഇന്നലെ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് പത്ത് കോടിയിലധികം രൂപയുടെ കറന്‍സി കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. അഫ്ഗാൻ സ്വദേശിയായ യൂസഫ് മുഹമ്മദ് സിദ്ദിഖില്‍ നിന്നാണ് കറന്‍സി പിടിച്ചെടുത്തത്. സൗദി ദിര്‍ഹവും അമേരിക്കന്‍ ഡോളറുമായാണ് കറന്‍സികള്‍ കൊണ്ടുവന്നത്.

ചൊവ്വാഴ്ച രാത്രി പുറപ്പെടേണ്ട എയർ ഇന്ത്യയുടെ ഡൽഹി – കൊച്ചി- ദുബായ് വിമാനത്തിലാണിയാൾ എത്തിയത്.അമേരിക്കൻ ഡോളറാണ് കറൻസികളിൽ അധികവും. ഇന്നലെ പുലർച്ചെ 4.30നുള്ള എമിറേറ്റ്സ് വിമാനത്തിൽ പോകാനായി സുരക്ഷാ പരിശോധനകൾ നടത്തവേയാണ് എക്സ് റേ പരിശോധനയിൽ കറൻസികൾ കണ്ടെത്തിയത്.

രാജ്യത്തെ തന്നെ ഏറ്റവും വലിയ വിദേശ കറൻസി വേട്ടകളിലൊന്നാണിത്. വിമാനം കൊച്ചിയിൽ സാങ്കേതിക തകരാറിനേത്തുടർന്ന് കുടുങ്ങിയതോടെ യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments