HomeNewsShortഡൽഹിയിൽ വീണ്ടും കനത്തമൂടൽമഞ്ഞ്: വാഹനാപകടത്തിൽ 2 കുട്ടികളടക്കം ആറു മരണം

ഡൽഹിയിൽ വീണ്ടും കനത്തമൂടൽമഞ്ഞ്: വാഹനാപകടത്തിൽ 2 കുട്ടികളടക്കം ആറു മരണം

ഡല്‍ഹിക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ രണ്ട് കുട്ടികള്‍ അടക്കം ആറ് പേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ കാര്‍ കനാലിലേയ്ക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രി 11.30 ഓടെയായിരുന്നു അപകടം. സംഭലില്‍നിന്ന് ഡല്‍ഹിയിലേയ്ക്ക് പുറപ്പെട്ട സംഘത്തിന്റെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. റോഡ്, റെയിൽ ഗതാഗതവും തടസ്സപ്പെട്ട നിലയിൽത്തന്നെയാണ്. റോഡിൽ പലയിടത്തും മുന്നോട്ട് അൽപം പോലും കാണാനാകാത്ത സ്ഥിതിയാണ്. മുപ്പത് തീവണ്ടികളാണ് വൈകിയോടുന്നത്. കൂടാതെ രൂക്ഷമായ വായുമലിനീകരണമാണ് ഡൽഹിയിൽ അനുഭവപ്പെടുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments