കേരളത്തിൽ പ്രളയ സാധ്യത വർധിക്കുന്നു! പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ പറയുന്നു

125

കേരളത്തിൽ പ്രളയ സാധ്യത വർധിക്കുന്നതായി പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗില്‍. അന്തരീക്ഷത്തില്‍ കൂടിവരുന്ന ഐറോസോള്‍ പാര്‍ട്ടിക്കിള്‍ സാന്നിധ്യവും ജലവിതരണ പദ്ധതികളുടെ കാര്യക്ഷമതയില്ലായ്മയും കേരളത്തില്‍ പ്രളയസാധ്യത വര്‍ധിപ്പിക്കുന്നുവെന്ന് മാധവ് ഗാഡ്ഗില്‍ വ്യക്തമാക്കി. കോഴിക്കോട് നടക്കുന്ന കേരള സാഹിത്യോത്സവം മൂന്നാം ദിനത്തില്‍ കേരളത്തിലെ പാരിസ്ഥിക പ്രശനങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.