അമിത് ഷാ പദവിയൊഴിയുന്നു: പുതിയ നേതാവിനായുള്ള തെരഞ്ഞെടുപ്പ് ജനുവരി 21 ന്

125

ബിജെപിയുടെ ദേശീയ അധ്യക്ഷ സ്ഥാനത്ത് നിന്നും അമിത് ഷാ പടിയിറങ്ങുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ചുമതല വഹിക്കുന്നതുകൊണ്ടാണ് അമിത് ഷായ്ക്ക് പാർട്ടി അധ്യക്ഷ പദവി ഒഴിയേണ്ടി വന്നത്. പുതിയ പാർട്ടി പ്രസിഡണ്ടിനെ തെരഞ്ഞെടുക്കാനുള്ള ഒരുക്കങ്ങൾ പാർട്ടി ആസ്ഥാനത്ത് പൂർത്തിയായി. മുതിർന്ന നേതാവ് രാധാമോഹൻ സിങ്ങിനാണ് തെരഞ്ഞെടുപ്പ് ചുമതലകൾ.

ജനുവരി 21 ചൊവ്വാഴ്ചയാണ് തെരഞ്ഞെടുപ്പ് നടക്കുക. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് രണ്ടു മണി വരെയാകും വോട്ടെടുപ്പ്. 21 ന് തന്നെ പുതിയ അധ്യക്ഷന്‍ ചുമതലയേറ്റെടുക്കുമെന്നും രാധാമോഹന്‍ സിങ് അറിയിച്ചു.