HomeNewsShortഎറണാകുളം ബ്രോഡ്‌വേയിൽ വൻ തീപിടിത്തം. വസ്ത്രവ്യാപാര സ്ഥാപനം കത്തി നശിച്ചു; ആളുകളെ ഒഴിപ്പിച്ചു

എറണാകുളം ബ്രോഡ്‌വേയിൽ വൻ തീപിടിത്തം. വസ്ത്രവ്യാപാര സ്ഥാപനം കത്തി നശിച്ചു; ആളുകളെ ഒഴിപ്പിച്ചു

എറണാകുളം ബ്രോഡ്‌വേയിൽ വൻ തീപിടിത്തം. ടി.ഡി റോഡിൽ മൂന്നുനിലയുള്ള വസ്ത്രവ്യാപാര സ്ഥാപനം കത്തി നശിച്ചു. രാവിലെ 09:50 ഓടെയാണ് സംഭവം. തീ അണയ്ക്കാണുള്ള ശ്രമം പുരോഗമിക്കുകയാണ്.തീ അടുത്ത സ്ഥാനങ്ങളിലേക്ക് പടർന്ന് പിടിച്ചിട്ടുണ്ട്. ഫയർഫോഴ്സ് വാഹനങ്ങൾക്ക് എത്തിപ്പെടാൻ കഴിയാത്ത അവസ്ഥയാണ്. ഷോർട്ട് സർക്ക്യൂട്ടാണ് അപകട കാരണമെന്നാണ് അറിയുന്നത്. തയ്യൽ ഉപകണങ്ങൾ വിൽക്കുന്ന കടയാണ്. സമീപത്ത് നിരവധി വസ്ത്രവ്യാപാര ശാലകളുണ്ട്. തീ പടർന്ന് പിടിക്കാനുള്ള സാദ്ധ്യത കൂടുതലാണെന്നതിനാൽ ഇവിടുന്നെല്ലാം ആളുകളെ ഒഴിപ്പിക്കുകയാണ്. അഗ്നിശമന സേനയുടെ അഞ്ച് യൂണിറ്റ് സ്ഥലത്ത് എത്തിയിട്ടുണ്ട്. ആർക്കും പരിക്കേറ്റിട്ടില്ല. പൊലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments