അത് ലോകത്തൊരു നടനും ചെയ്യാത്ത കാര്യമായിരുന്നു….; മോഹൻലാലിന്റെ പ്രശസ്തമായ ആ സീനിനെക്കുറിച്ച് പ്രിയദർശൻ വെളിപ്പെടുത്തുന്നു

96

ചരിത്ര പശ്ചാത്തലത്തില്‍ കഥ പറഞ്ഞ കാലാപാനി എന്ന സിനിമ ഇപ്പോഴും മലയാളത്തിലെ ക്ലാസിക്ക് ചിത്രങ്ങളിലൊന്നായിട്ടാണ് അറിയപ്പെടുന്നത്. സിനിമ പുറത്തിറങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ടെലിവിഷന്‍ ചാനലുകളില്‍ വരുമ്പോള്‍ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് കാലാപാനിക്ക് ലഭിക്കാറുളളത്. കാലാപാനിയിലെ ഒരു രംഗത്തെക്കുറിച്ച് അടുത്തിടെ സംവിധായകന്‍ പ്രിയദര്‍ശന്‍ തുറന്നുപറഞ്ഞിരുന്നു. ഓണ്‍ലൈന്‍ മാധ്യമമായ ദ ക്യൂവിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ ഇക്കാര്യം പറഞ്ഞത്.

കാലാപാനി എന്ന ചിത്രത്തില്‍ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് മോഹന്‍ലാല്‍ നടത്തിയത്. അതില്‍ തന്നെ മോഹന്‍ലാല്‍ അമരീഷ് പുരി അവതരിപ്പിക്കുന്ന ബ്രീട്ടിഷ് ഇന്ത്യന്‍ പോലീസ് ഓഫീസര്‍ കഥാപാത്രത്തിന്റെ ഷൂ നക്കുന്ന ഒരു ഷോട്ട് ഉണ്ട്. ആ രംഗം മോഹന്‍ലാല്‍ ഒറിജിനല്‍ ആയി തന്നെ ചെയ്തതാണെന്നും ആ ഷോട്ട് കഴിഞ്ഞപ്പോള്‍ അമരീഷ് പുരി മോഹന്‍ലാലിനെ കെട്ടിപിടിച്ച് കരഞ്ഞെന്നും പ്രിയദര്‍ശന്‍ ഓര്‍ക്കുന്നു.