HomeNewsShortഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ അ​ജ്ഞാ​ത പ​നി പ​ടരുന്നതായി റിപ്പോർട്ട്; മ​ര​ണ​സം​ഖ്യ നൂ​റ് ക​ട​ന്നുവെന്ന് കണക്കുകൾ; വാ​ര്‍​ത്ത​ക​ള്‍ നിഷേധിച്ച് ഉ​ത്ത​ര്‍​പ്ര​ദേ​ശ്...

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ അ​ജ്ഞാ​ത പ​നി പ​ടരുന്നതായി റിപ്പോർട്ട്; മ​ര​ണ​സം​ഖ്യ നൂ​റ് ക​ട​ന്നുവെന്ന് കണക്കുകൾ; വാ​ര്‍​ത്ത​ക​ള്‍ നിഷേധിച്ച് ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ​ര്‍​ക്കാ​ര്‍

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ അജ്ഞാത രോഗം പ​ടരുന്നു. പ​ടി​ഞ്ഞാ​റ​ന്‍ യു​പി​യി​ല്‍ ഉ​ല്‍​പ്പെ​ട്ട ആ​ഗ്ര, മ​ഥു​ര, ഫി​റോ​സാ​ബാ​ദ്, മെ​യ്ന്‍​പു​രി, കാ​സ്ഗ​ഞ്ച്, എ​ത്ത തു​ട​ങ്ങി​യ ജി​ല്ല​ക​ളി​ലാ​യി നൂ​റി​ല​ധി​കം പേ​ര്‍ മ​രി​ച്ച​താ​യാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. പ​നി ബാ​ധി​ച്ച്‌ ഒ​രു മാ​സ​ത്തി​നി​ടെ ഫി​റോ​സാ​ബാ​ദി​ല്‍ മാ​ത്രം 50 ​ന് മു​ക​ളി​ല്‍ പേ​രാ​ണ് മ​രി​ച്ച​ത്. അ​ജ്ഞാ​ത പ​നി ഭീ​തി​യെ തു​ട​ര്‍​ന്ന് യു​പി​യി​ലെ പ​ല ഗ്രാ​മ​ങ്ങ​ളി​ലും ആ​ളു​ക​ള്‍ വീ​ട​ട​ച്ച്‌ നാ​ടു​വി​ട്ടു​തു​ട​ങ്ങി​യാ​തും റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്. ഫി​റോ​സാ​ബാ​ദി​ലെ മ​ര​ണ​ങ്ങ​ള്‍ ഡെ​ങ്കി​പ്പ​നി​യും സീ​സ​ണ​ല്‍ രോ​ഗ​ങ്ങ​ളും മൂ​ല​മെ​ന്നാ​ണ് അ​ഡീ​ഷ​ണ​ല്‍ ഛീഫ് ​സെ​ക്ര​ട്ട​റി ന​വ​നീ​ത് സെ​ഗാ​ള്‍ വി​ശ​ദീ​ക​ര​ണം ന​ല്‍​കി​യ​ത്. ആ​ദ്യ ഘ​ട്ട​ത്തി​ലെ മ​ര​ണ​ത്തി​ന്‍റെ കാ​ര​ണം ഇ​തു​വ​രെ വ്യ​ക്ത​മ​ല്ല. എ​ന്നാ​ല്‍ ഡെ​ങ്കി​പ്പ​നി ചി​കി​ത്സ​യോ​ട് രോ​ഗി​ക​ള്‍ പ്ര​തി​ക​രി​ക്കു​ന്നു​ണ്ട്. അ​തേ​സ​മ​യം, അ​ജ്ഞാ​ത രോ​ഗം പ​ട​രു​ന്ന​താ​യു​ള്ള വാ​ര്‍​ത്ത​ക​ള്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ​ര്‍​ക്കാ​ര്‍ നി​ഷേ​ധി​ച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments