HomeNewsShortഇരട്ടവോട്ട്: മുഴുവൻ വിവരങ്ങളും നാളെ പുറത്തുവിടുമെന്ന് രമേശ് ചെന്നിത്തല: ആരോപണത്തിൽ ഉറച്ചു നിൽക്കുന്നു

ഇരട്ടവോട്ട്: മുഴുവൻ വിവരങ്ങളും നാളെ പുറത്തുവിടുമെന്ന് രമേശ് ചെന്നിത്തല: ആരോപണത്തിൽ ഉറച്ചു നിൽക്കുന്നു

38,000 ഇരട്ടവോട്ടുകളെ കണ്ടെത്തിയുള്ളൂ എന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ പറയുന്നത് വാസ്തവത്തിൽ അതിശയിപ്പിക്കുന്നതും ഞെട്ടിപ്പിക്കുന്നതുമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇരട്ടവോട്ടുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും നാളെ പുറത്തുവിടും. താൻ പറയുന്നതാണോ അതോ തിരഞ്ഞെടുപ്പു കമ്മിഷൻ പറയുന്നതാണോ ശരിയെന്ന് പൊതുജനങ്ങൾ അറിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരട്ടവോട്ട് ചെറിയ കാര്യമല്ലെന്നും ചെന്നിത്തല പറഞ്ഞു.

കേരളത്തിലെ തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാൻ സഹായിക്കുന്ന വിധത്തിലുള്ള ഇരട്ടവോട്ടാണ് ചേർത്തിരിക്കുന്നത്. ഈ വ്യാജ വോട്ടർമാർ ഒരു കാരണവശാലും വോട്ടെടുപ്പിൽ പങ്കെടുക്കാൻ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments