ഗൗതം ഗംഭീറിനും കുടുംബത്തിനും ഭീകര സംഘടനയായ ഐഎസില്‍ നിന്ന് വധഭീഷണി; കനത്ത സുരക്ഷയിൽ കുടുംബം

52

ബിജെപി എംപിയും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിനു ഐഎസ്‌ഐഎസ് കശ്മീരില്‍ നിന്ന് വധഭീഷണി. തനിക്കും കുടുംബത്തിനും ഐഎസ്‌ഐഎസ് കശ്മീരില്‍ നിന്ന് വധഭീഷണിയുണ്ടെന്ന് ര്‍. അദ്ദേഹം ദില്ലി പൊലീസില്‍പരാതി നല്‍കിയതിനെ തുടര്‍ന്ന് വീടിന് സുരക്ഷ വര്‍ധിപ്പിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഇ മെയില്‍ വഴി ഗൗതം ഗംഭീറിന് ഐസിസ് കശ്മീരില്‍ നിന്ന് വധഭീഷണിക്കത്ത് ലഭിച്ചു. തുടര്‍ന്ന് അദ്ദേഹത്തിന്റെ വസതിക്ക് സുരക്ഷ വര്‍ധിപ്പിച്ചു-പൊലീസ് ഓഫിസര്‍ ശ്വേത ചൗഹാന്‍ പറഞ്ഞു. ഗംഭീറിന്റെ ഔദ്യോഗിക ഇ മെയിലിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. പിന്നാലെ അദ്ദേഹം പരാതി നല്‍കി. ഈസ്റ്റ് ദില്ലിയില്‍ നിന്നാണ് ഗൗതം ഗംഭീര്‍ എംപിയായി തെരഞ്ഞെടുക്കപ്പെട്ടത്.