HomeNewsShortരാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 3000 കടന്നു: മരണം 79: 12 മണിക്കൂറിൽ 308 കേസുകൾ

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 3000 കടന്നു: മരണം 79: 12 മണിക്കൂറിൽ 308 കേസുകൾ

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം മൂവായിരം കടന്നു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 79 ആയി ഉയര്‍ന്നു. 267 പേർക്ക് ഭേദമായി. 3030 പേരാണ് ഇപ്പോൾ രോ​ഗം ബാധിച്ച് ചികിത്സയിലുള്ളത്. ലോക്ക് ഡൗണ്‍ പിന്‍വലിക്കാന്‍ പത്ത് ദിവസം ശേഷിക്കേ കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്നത് സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.

കഴിഞ്ഞ 12 മണിക്കൂറിനിടെ 302 കൊവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. 3374 പേർക്കാണ് ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. തമിഴ്നാട്ടിലും കൊവിഡ് ബാധിച്ച് രണ്ട് പേർ കൂടി ഇന്ന് മരിച്ചു. 75 വയസായ പുരുഷനും 61 വയസായ സ്ത്രീയുമാണ് മരിച്ചത്. ഇതോടെ തമിഴ്നാട്ടിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments