ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 3.14 കോടി കടന്നു കുതിക്കുന്നു; മരണം 9.68 ലക്ഷം, രോഗമുക്തർ 23,094,214

19

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 31,470,995 ആയി. 2,24,000 പേർക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. 9,68,000ത്തിലധികം പേരാണ് രോഗം മൂലം മരണമടഞ്ഞത്. 23,094,214പേർ രോഗമുക്തി നേടി.ഇന്ത്യയിൽ കഴിഞ്ഞദിവസം 86,961​ ​പു​തി​യ​ ​കേ​സു​ക​ളാ​ണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 55 ലക്ഷം കടന്നു.മ​ര​ണസംഖ്യ​ 89,000 ആയി. രാ​ജ്യ​ത്തെ​ ​പ്ര​തി​ദി​ന​ ​കൊ​വി​ഡ് ​മു​ക്ത​രു​ടെ​ ​എ​ണ്ണം​ ​തു​ട​ർ​ച്ച​യാ​യ​ ​മൂ​ന്നാം​ ​ദി​വ​സ​വും​ 90,000​ ​(93,356​)​ ​ക​ട​ന്നു. 80.12​ ​ശ​ത​മാ​നമാണ് ​രോ​ഗ​മു​ക്തി​ ​നി​ര​ക്ക്.​ ​ആ​കെ​ ​രോ​ഗ​മു​ക്ത​രു​ടെ​ ​എ​ണ്ണം​ 44​ ​ല​ക്ഷ​ത്തോ​ളം​ ​ആയി. കൊവിഡ് വ്യാപനത്തിലും മരണത്തിലും ലോകത്ത് അമേരിക്കയാണ് ഒന്നാമത്. യു.എസിൽ ആകെ മരണം രണ്ട് ലക്ഷം കവിഞ്ഞു. ഇതുവരെ 204,506 പേരാണ് മരിച്ചത്. രോഗബാധിതരുടെ എണ്ണം 7,046,135 ആയി. മിക്ക സംസ്ഥാനങ്ങളിലും രോഗ വ്യാപനത്തിൽ ശമനം ഉണ്ടായിട്ടില്ല. 31 സംസ്ഥാനങ്ങളിലെ പുതിയ കേസുകൾ മുൻ ആഴ്ചകളുമായി താരതമ്യപ്പെടുത്തുമ്പോൾ 10% വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് ജോൺസ് ഹോപ്ക്കിൻസ് സർവകലാശാലയിലെ കണക്ക് വ്യക്തമാക്കുന്നു. 4,297,295 പേർ സുഖം പ്രാപിച്ചു.