HomeNewsShortകോവിഡ് കേസുകൾ ഉയരുന്നതിനിടെ സംസ്ഥാനത്ത് ഇന്നുമുതൽ കൂടുതൽ ഇളവുകൾ; ഹോട്ടലുകളിൽ ഇരുന്നു ഭക്ഷണം കഴിക്കാം; സ്‌കൂളുകൾ...

കോവിഡ് കേസുകൾ ഉയരുന്നതിനിടെ സംസ്ഥാനത്ത് ഇന്നുമുതൽ കൂടുതൽ ഇളവുകൾ; ഹോട്ടലുകളിൽ ഇരുന്നു ഭക്ഷണം കഴിക്കാം; സ്‌കൂളുകൾ തുറക്കില്ല

കോവിഡ് കേസുകൾ ഉയരുന്നതിനിടെ സംസ്ഥാനത്ത് ഇന്നുമുതൽ കൂടുതൽ ഇളവുകൾ നിലവിൽ വരും. ഇനിമുതൽ 100 ശതമാനം ജീവനക്കാരും ഓഫസിലെത്തണം. ഹോട്ടലുകളിൽ പാഴ്സലിന് മാത്രം അനുമതിയുണ്ടായിരുന്നത് മാറ്റി ഇരുന്നു ഭക്ഷണം കഴിക്കാനും അനുമതിയാകുന്നതോടെ ജനജീവിതം സാധാരണ നിലയിലേക്ക് എത്തുന്ന അവസ്ഥയാണ്. സ്കൂളുകൾ തുറക്കുന്നതിലൊഴികെ മറ്റ് കാര്യങ്ങളിൽ കേന്ദ്രം പ്രഖ്യാപിച്ച ഇളവുകൾ അതേപടി നടപ്പാക്കുകയാണ് സർക്കാർ. വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തുന്നവർക്ക് 14 ദിവസമായിരുന്ന ക്വാറന്റീൻ പകുതിയാക്കി കുറച്ചു. ഏഴ് ദിവസത്തെ ക്വാറന്റീന് ശേഷം പരിശോധന നടത്തണം. പരിശോധന നടത്തിയില്ലെങ്കിൽ ക്വാറന്റീൻ 14 ദിവസം തന്നെ തുടരേണ്ടി വരും. സെക്രട്ടേറിയറ്റ് അടക്കം സർക്കാർ ഓഫീസുകളിൽ മുഴുവൻ ജീവനക്കാരും ഓഫീസിലെത്തണം. ഹോട്ടലുകളിൽ ഇരുന്നു ഭക്ഷണം കഴിക്കാനും അനുമതി നൽകിയിട്ടുണ്ട്. കോവിഡ് കേസുകൾ കുത്തനെ മുകളിലേക്ക്ഉയരുന്നതിനിടെ സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ നിലവിൽ വരുന്നു. പുതിയ ഇളവുകളോടെ ലോക്ക്ഡൗണിന്റെ ആദ്യഘട്ടത്തിൽ നിലവിൽ വന്ന നിയന്ത്രണങ്ങളാണ് നീങ്ങുന്നത്. സെക്രട്ടേറിയറ്റ് അടക്കം സർക്കാർ ഓഫീസുകളുടെ പ്രവർത്തനത്തെ ഗുരുതരമായി ബാധിച്ചുവെന്ന് റിപ്പോർട്ട് വന്നിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments