ലൈഫ് മിഷന്‍ പദ്ധതി ഇടപാടിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച്‌ സംസ്ഥാന സര്‍ക്കാര്‍; റെഡ്ക്രസന്റുമായുള്ള ഇടപാട് അന്വേഷിക്കും

18

സംസ്ഥാനത്തിന്റെ അഭിമാന പദ്ധതിയായ ലൈഫ് മിഷന്‍ പദ്ധതി ഇടപാടില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. റെഡ്ക്രസന്റുമായുള്ള ഇടപാടിലെ എല്ലാ കാര്യങ്ങളും അന്വേഷിക്കും. ലൈഫ് പദ്ധതിയില്‍ നാലേകാല്‍കോടി രൂപ കമ്മീഷന്‍ കൈപ്പറ്റിയെന്ന ആരോപണത്തിലാണ് അന്വേഷണം. വടക്കാഞ്ചേരിയിലെ ഭൂമി, ഫ്ലാറ്റ് നിര്‍മാണത്തിന് അനുയോജ്യമല്ലെന്ന പരാതിയും ഇതൊടൊപ്പം ഉയര്‍ന്നിട്ടുണ്ടായിരുന്നു ഇവയെക്കുറിച്ചും അന്വേഷണസംഘം കൃത്യമായ അന്വേഷണം നടത്തും. അതേസമയം വടക്കാഞ്ചേരി ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് വന്‍ ആരോപണമായിരുന്നു പ്രതിപക്ഷം സര്‍ക്കാരിന് നേരെ ഉയര്‍ത്തിയിരുന്നത്. 20 കോടിയുടെ പദ്ധതിയില്‍ നാലേകാല്‍കോടിയോളം രൂപ സ്വപ്നയും സംഘവും കമ്മീഷന്‍ പറ്റിയെന്നായിരുന്നു പ്രധാന ആരോപണം.