HomeNewsShort24 മണിക്കൂറിനിടെ രാജ്യത്ത് 2,59,170 പേർക്ക് കോവിഡ്: സ്ഥിതി അതിരൂക്ഷം

24 മണിക്കൂറിനിടെ രാജ്യത്ത് 2,59,170 പേർക്ക് കോവിഡ്: സ്ഥിതി അതിരൂക്ഷം

രാജ്യത്ത്കഴിഞ്ഞ 24 മണിക്കൂറിനിടെ 2,59,170 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കേസുകളിൽ നേരിയ കുറവ് ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം 2,73,810 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,80,530 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,54,761 പേർ കോവിഡ് മുക്തരായി. ഇതോടെ കോവിഡ് മുക്തരായവരുടെ എണ്ണം 1,31,08,582 ആയി. 20,31,977 പേർ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,53,21,089 ആണ്. ഇതുവരെ രാജ്യത്ത് 12,71,29,113 പേർ കോവിഡ് വാക്സിൻ സ്വീകരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments