HomeNewsShortഡൽഹിയിൽ ഇന്നുമുതൽ ഒരാഴ്ച സമ്പൂർണ ലോക്ക്ഡൗൺ: അവശ്യ സർവീസുകൾ മാത്രം

ഡൽഹിയിൽ ഇന്നുമുതൽ ഒരാഴ്ച സമ്പൂർണ ലോക്ക്ഡൗൺ: അവശ്യ സർവീസുകൾ മാത്രം

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഡൽഹിയിൽ ഒരാഴ്ചത്തെ ലോക്ഡൗൺ പ്രഖ്യാപിച്ചു. ഇന്ന് രാത്രി 10 മണി മുതൽ അടുത്ത തിങ്കളാഴ്ച പുലർച്ചെ അഞ്ച് മണി വരെയാണ് ലോക്ഡൗൺ ഏർപ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 23,500 കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതായും കെജ് രിവാൾ വ്യക്തമാക്കി.

25,000ൽ അധികം കേസുകളാണ് ഡൽഹിയിൽ പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ആരോഗ്യ സംവിധാനം അതിന്റെ ശേഷിയുടെ പരമാവധിയിലെത്തിയിരിക്കുകയാണ്. വല്ലാതെ വീർപ്പുമുട്ടുകയാണ് ആരോഗ്യമേഖല. രോഗവ്യാപന നിരക്കും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും വർധിച്ചുവരികയാണ്. ആരോഗ്യമേഖല പൂർണമായി തകരാതിരിക്കുന്നതിന് ശക്തമായ നടപടി സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്നും കെജ്രിവാൾ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments