ശ്രീചിത്രയിൽ രോഗികൾക്ക് കൂട്ടത്തോടെ കൊവിഡ്: ഹൃദയശസ്ത്രക്രിയകൾ മാറ്റി: ജീവനക്കാർക്കും രോഗം

14

ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ ഏഴ് രോഗികൾക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചതോടെ, ഹൃദയ ശസ്ത്രക്രിയാ വിഭാഗം അടച്ചു. ശസ്ത്രക്രിയക്കായി അഡ്മിറ്റായ ഏഴ് രോഗികൾക്കാണ് കൊവിഡ് പോസിറ്റീവായിരിക്കുന്നത്. രണ്ട് ജീവനക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ, ഹൃദയശസ്ത്രക്രിയകൾ നിർത്തിവയ്ക്കാനാണ് തീരുമാനം.ന്യൂറോ സർജറി വിഭാഗത്തിൽ അടിയന്തരശസ്ത്രക്രിയകൾ മാത്രം നടത്താനാണ് തീരുമാനം. കൊവിഡ് രണ്ടാം വ്യാപനം രൂക്ഷമായതോടെ, സംസ്ഥാനത്തെ ആശുപത്രികളിലും പ്രതിസന്ധി രൂക്ഷമാവുകയാണ്. തീവ്രപരിചരണവിഭാഗങ്ങളിൽ കിടക്കകൾ സജ്ജമാക്കാനുള്ള തീവ്രശ്രമത്തിലാണ് സംസ്ഥാന ആരോഗ്യവകുപ്പ്.സംസ്ഥാനത്ത് ഇന്നലെ 18, 257 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.