HomeNewsShortഅതിജീവനത്തിന്റെ പുതുപ്രതീക്ഷയിൽ ഇന്ന്‌ ചിങ്ങം ഒന്ന്: വരവേറ്റ് മലയാളി

അതിജീവനത്തിന്റെ പുതുപ്രതീക്ഷയിൽ ഇന്ന്‌ ചിങ്ങം ഒന്ന്: വരവേറ്റ് മലയാളി

മഴക്കെടുതിയില്‍ എല്ലാം നഷ്ടപ്പെട്ട ജനങ്ങളുടെ അതിജീവന പ്രതീക്ഷകളും പേറിയാണ് ഈ ചിങ്ങം പിറക്കുന്നത്. സംസ്ഥാനം വരള്‍ച്ചയിലേക്ക് നീങ്ങുന്നു എന്ന് തോന്നിപ്പിച്ചിടത്താണ്, എല്ലാം തകർത്തെറിഞ്ഞുകൊണ്ട് വീണ്ടും മഴക്കെടുതിയെത്തിയത്. ആദ്യ പ്രളയമുണ്ടാക്കിയ മുറിവുകളുണങ്ങും മുമ്പേത്തിയ രണ്ടാം പ്രഹരം.

എന്നാലും മലയാളിയുടെ സങ്കല്‍പ്പത്തിലെ ചിങ്ങമാസം വര്‍ണങ്ങളുടേതാണ്. മഴക്കോളു മാറി മാനം തെളിയുന്നതിന്‍റെ തുടക്കം. തിരിമുറിയാതെ മഴപെയ്തിരുന്ന കര്‍ക്കടകത്തിന്‍റെ ദുരിതങ്ങള്‍ മലയാളി മറക്കാന്‍ തുടങ്ങുന്ന ദിവസം. കൊയ്തെടുത്ത നെല്ലുകൊണ്ട് പത്തായം നിറച്ചിരുന്ന പഴയ കാലത്തിന്‍റെ ഗൃഹാതുരതയാണ് മലയാളിക്ക് ചിങ്ങമാസം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments