HomeNewsShortട്രോളിങ് നിരോധനം; കേരളത്തിലെ മാര്‍ക്കറ്റുകളിലേക്ക് ഒഴുകുന്നത് ​​'രാസമത്സ്യങ്ങള്‍'; ഞെട്ടിക്കുന്ന റിപ്പോർട്ട്

ട്രോളിങ് നിരോധനം; കേരളത്തിലെ മാര്‍ക്കറ്റുകളിലേക്ക് ഒഴുകുന്നത് ​​’രാസമത്സ്യങ്ങള്‍’; ഞെട്ടിക്കുന്ന റിപ്പോർട്ട്

സംസ്ഥാനത്ത് രാസമത്സ്യങ്ങള്‍ മാര്‍ക്കറ്റുകളിലേക്ക് ഒഴുകുന്നതായി റിപ്പോര്‍ട്ട്. സെ​ന്‍ട്രല്‍ ഇന്‍സ്​റ്റിറ്റ്യൂട്ട്​ ഒാഫ്​ ഫിഷറീസ്​ ടെക്​നോളജി (സിഫ്​റ്റ്​)യുടെ പരിശോധനകിറ്റ്​ വഴിയാണ്​ ഭക്ഷ്യസുരക്ഷാവകുപ്പ്​ മത്സ്യങ്ങളിലെ അമോണിയയും, ഫോര്‍മാലിനും കണ്ടെത്തുന്നത്​.

സംസ്ഥാനത്തിന്​ പുറത്തുനിന്നാണ്​ ഇത്തരത്തില്‍ മത്സ്യം എത്തിക്കുന്നത്​. ഗുജറാത്ത്​, ആന്ധ്രപ്രദേശ്​, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ്​ കേരളത്തിലേക്ക് ​ മത്സ്യമെത്തുന്നത്​. ഇത്തരം മത്സ്യങ്ങളില്‍ അമോണിയയും, ഫോര്‍മാലിനും ധാരാളം ചേര്‍ന്നിരിക്കുന്നു. ഇത്തരം മത്സ്യം കണ്ടെത്താനായി ​ ഭക്ഷ്യസുരക്ഷാവകുപ്പ്​ മഞ്ചേശ്വരം, തിരുവനന്തപുരം അമരവിള, പാലക്കാട്​ തുടങ്ങിയ ചെക്ക്​പോസ്​റ്റുകളില്‍​ പരിശോധന നടത്തുന്നുണ്ട്​​. ക​രള്‍, കുടല്‍ എന്നിവയില്‍ കാന്‍സര്‍ ഉള്‍പ്പെടെയുള്ള ഗുരുതര ആരോഗ്യ പ്രശ്​നങ്ങളാണ്​ ഇവ കഴിക്കുന്നത് കൊണ്ട് ഉണ്ടാകാമെന്ന് ആരോഗ്യ ആരോഗ്യവിദഗ്​ദര്‍ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments