HomeNewsShortഅയോധ്യ വിഷയം: മധ്യസ്ഥ ചർച്ച നടത്താൻ ഉത്തരവ്; മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യരുത്

അയോധ്യ വിഷയം: മധ്യസ്ഥ ചർച്ച നടത്താൻ ഉത്തരവ്; മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യരുത്

അയോധ്യയിലെ ഭൂമി തര്‍ക്ക വിഷയത്തില്‍ മധ്യസ്ഥ ചര്‍ച്ച നടത്താന്‍ ഉത്തരവ്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടന ബെഞ്ചിന്റേതാണ് ഉത്തരവ്. മധ്യസ്ഥ ചര്‍ച്ചയ്ക്കായി മൂന്നംഗ സംഘത്തെ നിയോഗിച്ചു. മുന്‍ ജസ്റ്റിസ് ഇബ്രാഹിം ഖലീഫുള്ളയുടെ നേതൃത്വത്തിലാണ് സമിതി. ശ്രീ ശ്രീ രവിശങ്കറും ശ്രീറാം പാഞ്ചുവും സംഘത്തിലുണ്ട്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് തീരുമാനം. സമിതിയുടെ നടപടികള്‍ രഹസ്യമാക്കുന്നതില്‍ കോടതിയുടെ നിരീക്ഷണമുണ്ടാകുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. ചര്‍ച്ച ഫൈസാബാദില്‍ ഒരാഴ്ച്ചയ്ക്കകം തുടങ്ങണം. ആവശ്യമെങ്കില്‍ കൂടുതല്‍ പേരെ സമിതിയില്‍ ഉള്‍പ്പെടുത്താം. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്നും കോടതി ആവശ്യപ്പെട്ടു.

മസ്ജിദ് ഭൂമി തര്‍ക്കവിഷയം മധ്യസ്ഥചര്‍ച്ചയ്ക്ക് വിടുന്നതിനുള്ള വാദം ബുധനാഴ്ച പൂര്‍ത്തിയായിരുന്നു. മധ്യസ്ഥനിയമനത്തെ ചില ഹിന്ദുസംഘടനകള്‍ എതിര്‍ത്തപ്പോള്‍ മുസ്ലിംസംഘടനകള്‍ യോജിക്കുകയാണ് ഉണ്ടായത്. ഭൂമിതര്‍ക്കം സംബന്ധിച്ച മുഖ്യകേസ് ഫെബ്രുവരി 26-ന് സുപ്രീംകോടതി എട്ടാഴ്ചത്തേക്ക് മാറ്റിയിരുന്നു. പ്രശ്ന പരിഹാരത്തിന് ഒരു ശതമാനമെങ്കിലും സാധ്യതയുണ്ടെങ്കില്‍ അതു പരിഗണിക്കുക എന്ന നിലപാട് സ്വീകരിച്ചാണ് മധ്യസ്ഥചര്‍ച്ചകള്‍ക്ക് സുപ്രീംകോടതി വഴിയൊരുക്കിയിരിക്കിയത്. മധ്യസ്ഥ ചര്‍ച്ചയില്‍ ഉരുതിരിയുന്ന ഒത്തുതീര്‍പ്പ് വ്യവസ്ഥ എന്താണോ അത് സുപ്രീംകോടതിക്ക് വിധിക്ക് തുല്യമായിരിക്കും എന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments