HomeNewsShortപുല്‍വാമ ആക്രമണം ആവര്‍ത്തിക്കാന്‍ സാധ്യത; രഹസ്യാന്യോഷണ ഏജൻസിയുടെ മുന്നറിയിപ്പ് ഇങ്ങനെ:

പുല്‍വാമ ആക്രമണം ആവര്‍ത്തിക്കാന്‍ സാധ്യത; രഹസ്യാന്യോഷണ ഏജൻസിയുടെ മുന്നറിയിപ്പ് ഇങ്ങനെ:

കാശ്മീരിലെ പുല്‍വാമയില്‍ സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്ക് നേരെ നടന്നതുപോലെയുള്ള ചാവേറാക്രമണങ്ങള്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുള്ളതായി രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പ്. കാശ്മീരില്‍ മൂന്നോ നാലോ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ആക്രമണം നടത്തുമെന്നാണ് മുന്നറിയിപ്പ്. ജെയ്‌ഷെ മുഹമ്മദ് ആണ് ആക്രമണത്തിന് പദ്ധതിയിടുന്നതെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്.

ഇക്കഴിഞ്ഞ ഫെബ്രുവരി 26ന് പാകിസ്ഥാനിലെ ബലാക്കോട്ടിലെ ഭീകരക്യാമ്ബില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തിന് തിരിച്ചടി നല്‍കുന്നതിന്റെ ഭാഗമായാണ് ജെയ്‌ഷെ മുഹമ്മദ് ആക്രമണത്തിന് പദ്ധതിയിടുന്നത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കാശ്മീരിലും പരിസരങ്ങളിലും ജാഗ്രത പുലര്‍ത്താന്‍ സുരക്ഷാ സേനകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വടക്കന്‍ കാശ്മീരിലെ ഖാസിഗുണ്ഡിലും അനന്ത്‌നാഗിലും അതിതീവ്രതയുള്ള സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ചുള്ള ആക്രമണം നടത്താനാണ് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ടാറ്റാ സുമോ എസ്.യു.വി വാഹനങ്ങള്‍ സ്ഫോടനത്തിന് ഉപയോഗിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ജമ്മു നഗര മധ്യത്തിലെ തിരക്കേറിയ ബസ് സ്റ്റാന്‍ഡില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 12മണിയോടെ ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരര്‍ നടത്തിയ ഗ്രനേഡാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും മുപ്പതിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ പോലീസ് ഒരാളെ പിടികൂടിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments