കാമുകി ആത്മഹത്യ ചെയ്ത സംഭവം: യുഎഇയില്‍ പ്രവാസിക്ക് ശിക്ഷാ ഇളവ് ലഭിച്ചത് ഇങ്ങനെ:

കാമുകി ആത്മഹത്യ ചെയ്ത സംഭവത്തില്‍ 26കാരനായ പ്രവാസി യുവാവിന് 6 വര്‍ഷത്തില്‍ നിന്ന് മൂന്ന് വര്‍ഷമാക്കി ശിക്ഷാ ഇളവ്. നേരത്തെ ആറ് വര്‍ഷം തടവ് വിധിക്കപ്പെട്ട യുവാവിന്റെ ശിക്ഷ അപ്പീല്‍ കോടതി മൂന്ന് വര്‍ഷമാക്കി കുറയ്ക്കുകയായിരുന്നു.

ബന്ധം തുടരാനാവില്ലെന്ന് പറഞ്ഞ് ഇ-മെയില്‍ അയച്ച യുവാവിനെ പിരിയാനാവില്ലെന്ന് പറഞ്ഞാണ് അമിതമായി മയക്കുമരുന്ന് കഴിച്ച്‌ ഇവര്‍ ജീവനൊടുക്കിയത്. എന്നാല്‍ കാമുകിക്ക് നേരത്തെ മയക്കുമരുന്ന് കൈമാറിയത് ഇയാളാണെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു.തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. . വിചാരണ കോടതി ആറു വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചത് അപ്പീല്‍ കോടതി മൂന്ന് വര്‍ഷമാക്കി കുറച്ചിട്ടുണ്ട്.