HomeNewsTHE BIG BREAKINGമേഘാലയയിൽ പൗരത്വ നിയമ പ്രതിഷേധത്തിന് പിന്നാലെ ആക്രമണം: രണ്ടുപേർ കൊല്ലപ്പെട്ടു

മേഘാലയയിൽ പൗരത്വ നിയമ പ്രതിഷേധത്തിന് പിന്നാലെ ആക്രമണം: രണ്ടുപേർ കൊല്ലപ്പെട്ടു

മേഘാലയയിൽ പൗരത്വ നിയമ പ്രതിഷേധത്തിന് പിന്നാലെയുണ്ടായ ആക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. ഈസ്റ്റ് ഖാസി ഹിൽസ് ജില്ലയിൽ ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. ഇതര സമുദായത്തിൽപ്പെട്ട രണ്ടുപേരെ ചിലർ തല്ലിക്കൊല്ലുകയായിരുന്നു. ഷെല്ല പൊലീസ് സ്‌റ്റേഷനു കീഴിലുള്ള ഇച്ചാമതിയിലാണ് സംഭവം. ഖാസി സ്റ്റുഡൻ്റ്‌സ് യൂണിയൻ (കെഎസ്‌യു) മറ്റ് എൻജിഒകൾക്കൊപ്പം പൗരത്വ ഭേദഗതി നിയമ വിരുദ്ധ റാലി സംഘടിപ്പിച്ചിരുന്നു. ഈ റാലിക്ക് ശേഷമാണ് അക്രമം നടന്നതെന്ന് പൊലീസ്. ചില ക്രിമിനൽ സംഘം സാഹചര്യം മുതലെടുത്ത് ഇതര സമുദായത്തിൽപ്പെട്ട രണ്ടുപേരെ കൊലപ്പെടുത്തിയതാകാമെന്നാണ് റിപ്പോർട്ട്. ഈസ്റ്റ് ഖാസി ഹിൽസ് ഡെപ്യൂട്ടി കമ്മീഷണർ എസ് സി സാധു ആക്രമണവും മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. സുരക്ഷ വർധിപ്പിക്കാൻ പൊലീസിന് നിർദേശം. കേന്ദ്രസേനയെ വിന്യസിക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു. നാളെ സമാധാന യോഗം വിളിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments